15 November, 2019 10:26:58 AM
എന്തിനീ ക്രൂരത? ഗര്‍ഭിണിയായ പൂച്ചയ്ക്ക് പിന്നാലെ കാസര്‍കോട് കീരികളെയും കൊന്ന് കെട്ടിത്തുക്കിയ നിലയില്‍
കാസര്‍കോട്: തിരുവനന്തപുരത്ത് ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്ന വാര്‍ത്തയ്ക്ക് പിന്നാലെ ക്രൂരതയുടെ മറ്റൊരു വാര്‍ത്ത കൂടി. കാസര്‍കോട് ജില്ലയിലെ കുമ്പഡാജെയില്‍ രണ്ട് കീരികളെ കെട്ടിത്തുക്കി കൊന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കുമ്പഡാജെ മാര്‍പ്പിനടുക്ക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള അക്കേഷ്യ മരത്തില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് കീരിയെ കൊന്ന് കെട്ടിത്തുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഏറെ നാളുകളായി ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണെന്ന് നാട്ടുകാര്‍ പറയുന്നു. കീരികളില്‍ ഒന്നിന് നാല് ദിവസത്തെ പഴക്കവും രണ്ടാമത്തേതിന് രണ്ട് ദിവസം പഴക്കവുമാണുള്ളത്. വനം വകുപ്പിന് വിവരം നല്‍കിയതായി നാട്ടുകാര്‍ അറിയിച്ചു.