11 November, 2019 07:38:38 PM


വെള്ളന്നൂരിൽ യുവതിയും എട്ടു മാസം പ്രായമുള്ള മകനും കിണറ്റിൽ മരിച്ച നിലയിൽ



കുന്ദമംഗലം: വെള്ളന്നൂരിൽ യുവതിയേയും എട്ടുമാസം പ്രായമുള്ള മകനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളന്നൂർ കൊല്ലാറമ്പത്ത് രഖിലേഷിന്റെ ഭാര്യ നിജിന (30) മകൻ റൂട്ട് വിച്ച് (എട്ടു മാസം) എന്നിവരാണ് മരിച്ചത്. രഖിലേഷും അച്ഛനും അമ്മയും തിരൂരിൽ മരണ വീട്ടിൽ പോയി രാവിലെ പത്തുമണിയോടെ തിരിച്ചു വന്നപ്പോൾ നിജിനയേയും മകനേയും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിനൊന്നു മണിയോടെ ഇരുവരെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


രാവിലെ ആറുമണിയോടെയാണ് ഇവർ തിരൂരിലേക്ക് പോയത്. 2017 ജനുവരി 23 നാണ് കൊയിലാണ്ടി കൊല്ലം സ്വദേശി നിജിനയും വെള്ളന്നൂർ വിരുപ്പിൽ ബാർബർ ഷോപ്പ് നടത്തുന്ന രഖിലേഷും തമ്മിൽ വിവാഹിതരായത്. കുന്ദമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K