29 December, 2015 04:21:52 PM


എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ സമരത്തിലേക്ക്



കാസര്‍ഗോഡ്‌: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ സമരത്തിനൊരുങ്ങുന്നു.  ജനുവരി 26ന്‌ മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന്‌ അദ്ദേഹം നേതൃത്വം നല്‍കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ഇതുവരെ പാലിച്ചില്ലെന്നാരോപിച്ചാണ്‌ വി.എസ്‌. സമരത്തിനിറങ്ങുന്നത്‌. എന്‍ഡോസള്‍ഫാന്‍ സംയുക്‌ത സമിതിയാണ്‌ അനിശ്‌ചിതകാല സമരം നടത്തുന്നത്‌. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K