25 October, 2019 10:36:46 PM


കനത്ത മഴ: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി




കാസര്‍കോട്: മഴ ശക്തമാവുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അവധി പ്രഖ്യാപിച്ചത്. പരീക്ഷകള്‍ക്ക് മാത്രമുണ്ടാവില്ല. എന്നാല്‍ കലാമേളകള്‍ മാറ്റി വയ്ക്കണം എന്നും, ജാഗ്രത പാലിക്കണം എന്നും കളക്ടര്‍ നിര്‍ദേശിച്ചിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K