25 October, 2019 02:17:11 PM


കാറ്റും മഴയും: കാസര്‍ഗോഡ് ഉപജില്ലാ കലോത്സവവേദി തകര്‍ന്നുവീണു; അധ്യാപകന് പരിക്ക്



കാസര്‍കോട്: ശക്തമായ കാറ്റിലും മഴയിലും കാസര്‍ഗോഡ് ഉപജില്ലാ കലോത്സവം നടക്കുന്ന കൊളത്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ വേദി തകര്‍ന്നുവീണു. മത്സരം നടന്നുകൊണ്ടിരിക്കെയാണ് സംസ്‌കൃതോത്സവ വേദിയും പന്തലും തകര്‍ന്നു വീണത്. അപകടത്തില്‍ ഒരു അധ്യാപകന് പരിക്കേിട്ടുണ്ട്. പന്തലില്‍ ഉണ്ടായവര്‍ അപകടം മനസിലാക്കി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതിനാലാണ് വലിയ ദുരന്തം ഒഴിവായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K