22 October, 2019 11:01:21 PM
തുരുത്തിപ്പിള്ളി പള്ളിയില്‍ പെരുന്നാളിനിടെ മാല മോഷണം നടത്തിയ സഹോദരിമാര്‍ പോലീസ് കസ്റ്റഡിയില്‍
പെരുമ്പാവൂര്‍: തുരുത്തിപ്പിള്ളി പള്ളിപ്പെരുന്നാളിന് മാല മോഷണം നടത്തിയ സഹോദരിമാരെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ കൽപ്പന (40), സജ്ജന (24) എന്നിവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുരുത്തിപ്പിള്ളി കല്ലിട്ട പള്ളിയിൽ കൈ മുത്തൽ ചടങ്ങിനിടെ 81കാരിയായ മറിയാമ്മയുടെ മാല ഇവർ കവരുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നാട്ടുകാർ പിടികൂടി സഹോദരിമാരെ പോലീസിൽ ഏൽപ്പിച്ചത്.
കഴിഞ്ഞ ആഴ്ച അല്ലപ്ര പള്ളിപ്പെരുന്നാളിനും പെരുമ്പാവൂർ – മൂവാറ്റുപുഴ റൂട്ടിലോടുന്ന ബസ്സിലും മാല കവർന്നത് ഇവരാണെന്ന് സംശയിക്കുന്നു. മുൻപ് ഇവരെ .പിടികൂടിയിട്ടുണ്ടെങ്കിലും വ്യക്തമായ മേൽവിലാസം കൊടുക്കാതെ വ്യാജ വിലാസമാണ് ഇവർ കൊടുത്തിരുന്നതെന്ന് സംശയിക്കുന്നു. കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പെരുമ്പാവൂർ സി.ഐ ഫൈസൽ പറഞ്ഞു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു