16 October, 2019 07:48:46 AM
കാസർകോട് അടുക്കത്തുവയലില്‍ ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതകം ചോര്‍ന്നു; ഗതാഗതം നിരോധിച്ചു
കാസര്‍കോട്: ദേശീയപാതയില്‍ മംഗലാപുരത്തു നിന്നു കാസര്‍കോട്ടേക്കു വന്ന പാചക വാതക ടാങ്കര്‍ മറിഞ്ഞു. അടുക്കത്തുവയലില്‍ വച്ചാണ് അപകടം. വാതകച്ചോര്‍ച്ച ഉണ്ടായതിനാല്‍ പാതയിലെ ഗതാഗതം നിരോധിച്ചു. രാത്രി ഒരു മണിയോടെയാണ് ടാങ്കര്‍ മറിഞ്ഞത്. അപകട സാധ്യതയുള്ളതിനാല്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള വീട്ടുകാരെ ഒഴിപ്പിച്ചിരുന്നു. മേഖലയിലെ വൈദ്യുതിബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. അഗ്നി ശമന സേനാ ടാങ്കര്‍ തണുപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗാതവും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.