15 October, 2019 08:56:40 AM
കൂടത്തായി കൊലപാതകം: മുസ്ലീം ലീഗ് പ്രാദേശിക നേതാവ് വി.കെ.ഇമ്പിച്ചിമോയിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ സഹായിച്ചെന്ന് ആരോപണമുയർന്നതിനു പിന്നാലെ മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.
ഓമശേരിയിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്ന വി.കെ.ഇമ്പിച്ചിമോയിയെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസാണ് ഇത് സംബന്ധിച്ച പാർട്ടി നടപടി വിശദീകരിച്ചത്. ജോളിക്ക് കരം അടയ്ക്കാനും അഭിഭാഷകനെ ഏർപ്പാടാക്കാനും സഹായിച്ചത് ഇമ്പിച്ചി മോയിയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇമ്പിച്ചി മോയിയുടെ വീട്ടിലും മകന്റെ കടയിലും അന്വേഷണ സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.