11 October, 2019 04:46:55 PM


രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു; മറ്റൊരു ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച രോഗി മരിച്ചു




താമരശ്ശേരി: അടിവാരത്ത് നിന്നും നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീണ രോഗിയേയും കൊണ്ട് ആശുപത്രിയിലേക്ക് പുറപ്പെട്ട  ആമ്പുലൻസ് മലപുറത്ത് അപകടത്തിൽപ്പെട്ടു. ആമ്പുലൻസ് റോഡിൽ മറിഞ്ഞെങ്കിലും ഡ്രൈവർ റഫീഖ് അടക്കം ആർക്കും പരിക്കില്ല. ആമ്പുലൻസിൽ ഉണ്ടായിരുന്ന രോഗി കോഴിക്കോട് ചെറുകുളം സ്വദേശി വിശ്വനാഥൻ (62) നെ മറ്റൊരു ആമ്പുലൻസിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് കരുതുന്നു.പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K