10 October, 2019 09:04:54 PM


രാമകൃഷ്ണന്‍റെ മരണം: ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖയേയും ഭര്‍ത്താവിനേയും ചോദ്യം ചെയ്തു




കോഴിക്കോട്: ചാത്തമംഗലത്തെ കോണ്‍ഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖയേയും ഭര്‍ത്താവ് മജീദിനെയും പോലീസ് ചോദ്യം ചെയ്തു. കോഴിക്കോട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി രഞ്ജിത്താണ് ചോദ്യം ചെയ്തത്. രാമകൃഷ്ണന്റെ മകന്‍ രോഹിത്തിന്റെ പരാതിയിലാണ് നടപടി. അച്ഛന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും ജോളിക്കും സുലേഖയ്ക്കും ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതുമായാണ് രാമകൃഷ്ണന്റെ മകന്‍ പരാതി നല്‍കിയത്.


രാവിലെ രാമകൃഷ്ണന്റെ വീട്ടിലെത്തി അമ്മയുടെയും രോഹിത്തിന്റെയും മൊഴിയെടുത്തിരുന്നു. രാമകൃഷ്ണന്റെ ഭാര്യാ സഹോദരങ്ങളെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മരിച്ച രാമകൃഷ്ണന് ജോളിയുമായും ബ്യുട്ടി പാര്‍ലര്‍ ഉടമ സുലേഖയുമായും അടുത്ത ബന്ധമുണ്ടായിരുന്നു. രാമകൃഷ്ണന്റെ പാരമ്പര്യ സ്വത്ത് വിട്ട് 55 ലക്ഷം രൂപ എവിടെയാണെന്ന് അറിയില്ലെന്നും മക്കള്‍ക്ക് ആര്‍ക്കും അത് കിട്ടിയിട്ടില്ലെന്നും രാമകൃഷ്ണന്റെ മകന്‍ പരാതി നല്‍കിയിരുന്നു. ഈ പണം ജോളി തട്ടിയെടുത്തോ എന്ന് സംശയിക്കുന്നതായും രോഹിത് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K