08 October, 2019 07:21:31 PM


'ജോളി ചതിച്ചു, താന്‍ വെള്ളക്കടലാസില്‍ ഒപ്പിടുക മാത്രമാണ് ചെയ്തത്' - സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട മനോജ്




കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി തന്നെ ചതിക്കുകയായിരുന്നെന്നും താന്‍ വെള്ളക്കടലാസില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സി.പി.ഐ.എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട കെ. മനോജ്. തന്‍റെ ഒപ്പുപയോഗിച്ചാണ് ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയതെന്നും മനോജ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കൊലപാതകത്തില്‍ മനോജിന്‍റെ പേര് ഉയര്‍ന്നുകേട്ടതോടെ കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന മനോജിനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.


പ്രതി ജോളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മനോജിന്‍റെ പേര് ഉയര്‍ന്നുകേട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയെന്നു ചൂണ്ടിക്കാണിച്ചാണ് പുറത്താക്കിയത്. മാത്രമല്ല ജോളിയും മനോജുമായുള്ള പണമിടപാട് രേഖകള്‍ കണ്ടെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യല്‍ പിന്നീടുണ്ടാകുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ പുറത്തുവിട്ട പത്രക്കുറിപ്പിലാണ് മനോജിനെ പുറത്താക്കിയത്.


അതേസമയം കൂടത്തായി കൊലപാതക പരമ്ബരയില്‍ അറസ്റ്റിലായ ജോളി എന്‍.ഐ.ടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാ.ജോസഫ് എടപ്പാടി. എന്‍.ഐ.ടിയില്‍ എന്തെങ്കിലും ജോലി കാണുമായിരിക്കും എന്നാണ് കരുതിയതെന്നും വികാരി പറയുന്നു. ഷാജുവിനെ വിവാഹം കഴിച്ച ശേഷം 2017 മുതല്‍ ഇവര്‍ കോടഞ്ചേരി ഇടവകാംഗമാണ്. പക്ഷെ ജോളിയുടെയും റോയിയുടെയും രണ്ട് മക്കള്‍ കൂടത്തായി ഇടവകാംഗങ്ങളാണ് - ഫാ.ജോസഫ് എടപ്പാടി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K