04 October, 2019 10:24:49 AM
പാലാരിവട്ടം മേൽപ്പാലം: വിജിലൻസ് അഭിഭാഷകനെ പിന്തുടർന്ന് അജ്ഞാത സംഘം; സുരക്ഷ ഏർപ്പെടുത്തി
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ വിജിലൻസ് അഭിഭാഷകനെ പിന്തുടർന്ന് അജ്ഞാത സംഘമെന്ന് ആരോപണം. പരാതിയെതുടര്‍ന്ന് അഭിഭാഷകന് പോലീസ് സുരക്ഷ ഏർപ്പെടുത്തി. വിജിലൻസ് അഭിഭാഷകനായ എ രാജേഷിനാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. തന്‍റെ വാഹനത്തെ രണ്ട് തവണ അജ്ഞാതർ പിന്തുടർന്നെന്ന് അഭിഭാഷകൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്‌നാട് രജിസ്‌ട്രേഷനിലുളള കാറുകളാണ് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ കൊച്ചി നഗരത്തിലൂടെ സംശയാസ്പദമായ സാഹചര്യത്തിൽ അഭിഭാഷകനെ പിന്തുടർന്നത്. ഇതിനിടെ ടി ഒ സൂരജ് അടക്കമുളള നാലു പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം പതിനേഴ് വരെ നീട്ടി.