28 March, 2016 02:32:40 PM
കടം കൊടുത്ത പണം തിരികെ ചോദിച്ചു : കൈവിരല്‍ കടിച്ചുപറിച്ചു
കാസര്‍ഗോഡ് : കടം കൊടുത്ത പണം തിരിച്ചുചോദിച്ചപ്പോള്‍ കൈവിരല്‍ കടിച്ചു മുറിച്ചതായി പരാതി. കസബ കടപ്പുറത്ത് ജയന്‍ (39) എന്നയാളാണ് ബന്ധുവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് കടം കൊടുത്ത 25,000 രൂപ തിരികെ ചോദിച്ചപ്പോഴാണ് തനിക്ക് ബന്ധുവിന്റെ കടിയേറ്റതെന്നാണ് ജയന്റെ പരാതി.
കൈവിരലിന് പരുക്കേറ്റ ജയന്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.