28 September, 2019 06:13:48 PM


ആലുവയിലെ ഫ്‌ളാറ്റില്‍ സ്ത്രീയും പുരുഷനും മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സൂചന



കൊച്ചി: ആലുവ തോട്ടക്കാട്ടുകരയിലെ ഫ്‌ളാറ്റില്‍ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ഒരാഴ്ച പഴക്കമുണ്ട്. കൊലപാതകമാണെന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു. ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള അക്കാട്ട് ലെയിനിലെ ഫ്‌ളാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃശൂര്‍ സ്വദേശികളായ സതീഷ്, മോനിഷ എന്നിവരാണ് മരിച്ചത്. മൂന്നാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപത്തെ മറ്റ് താമസക്കാര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.


ഫ്‌ളാറ്റിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മുറിയ്ക്കുള്ളില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. ഐ.എം.എ ഡിജിറ്റല്‍ സ്റ്റുഡിയോ എന്ന പേരില്‍ വീഡിയോ എഡിറ്റിംഗിനാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നാലംഗ സംഘം ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K