28 September, 2019 04:07:38 PM
കളമശേരിയിൽ ഷണ്ടിംഗ് നടത്തുന്നതിനിടെ ചരക്ക് തീവണ്ടിയുടെ എൻജിൻ പാളം തെറ്റി
കൊച്ചി: കളമശേരിയിൽ ഷണ്ടിംഗ് നടത്തുന്നതിനിടെ ചരക്ക് തീവണ്ടിയുടെ എൻജിൻ പാളം തെറ്റി. രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. ചരിഞ്ഞ എൻജിനിൽനിന്ന് ഡ്രൈവർ ചാടി രക്ഷപ്പെടുകയായിരുന്നു. അപകടം നടന്നത് പ്രധാന ട്രാക്കിൽ അല്ലാത്തതിനാൽ യാത്രാ വണ്ടികളുടെ സമയക്രമത്തെ ബാധിച്ചിട്ടില്ല.