04 September, 2019 09:38:21 AM
ഗതാഗത നിയമം കര്‍ശനമായി പാലിക്കണമെന്ന് പോസ്റ്റിട്ട യുവാവ് ഹെല്‍മെറ്റില്ലാതെ പോലീസ് പിടിയില്‍
കാസര്‍കോട്: കര്‍ശനമായ ഗതാഗത നിയന്ത്രണങ്ങള്‍ നാട്ടില്‍ വന്നതോടെ നവമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇത്തരത്തില്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാവിലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട യുവാവ് ഉച്ചതിരിഞ്ഞ് വാഹനപരിശോധനയില്‍ കുടുങ്ങി.
കാസര്‍കോടാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിലെത്തിയ യുവാവാണ് ട്രാഫിക് പോലീസിന്റെ പരിശോധനക്കിടെ കുടുങ്ങിയത്. താന്‍ ഹെല്‍മറ്റ് വെക്കാന്‍ മറന്നതാണെന്നും നിയമം പാലിക്കാന്‍ രാവിലെ താന്‍ വാട്സ് ആപില്‍ പോസ്റ്റിട്ടിരുന്നുവെന്നും പൊലീസിനോട് തുറന്നുപറഞ്ഞ യുവാവ് പിഴയില്‍ നിന്നും ഊരാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍, ഒരു വിട്ടുവീഴ്ചക്കും പൊലീസ് തയ്യാറായില്ല. നവീകരിച്ച പിഴ അനുസരിച്ച് കനത്ത തുക പിഴയായി ഈടാക്കുകയും ചെയ്തു