29 August, 2019 03:09:52 PM
മകനോടൊപ്പം ബൈക്കില്‍ പോകവെ കോഴിക്കോട് ടൗണിൽ ബസ്സിനടിയിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് തെറിച്ചുവീണ് സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി പീതാംബരന്റെ ഭാര്യ ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപം രാജാജി റോഡിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച ബൈക്ക് തെന്നി അതേ ദിശയിൽ പോകുകയായിരുന്ന ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ജയശ്രീയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. തത്ക്ഷണം മരിച്ചു. മകൻ പരിക്കുകളോടെ രക്ഷപ്പെട്ടു. നഗരത്തിലെ ഒരു തുണിക്കടയിൽ ജീവനക്കാരനായ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊയിലാണ്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഏഴ് വർഷത്തോളമായി കോഴിക്കോട് അയ്യത്താൻ സ്കൂളിലെ ജീവനക്കാരിയാണ് ജയശ്രീ.






