13 August, 2019 08:37:11 PM


മഴക്കെടുതി: സഹായമൊരുക്കി ശിശുഭവനിലെ കുട്ടികള്‍; ശുചീകരണത്തിനായി നിര്‍മ്മിച്ചത് 15000 ലി. ഫിനോയില്‍



കോഴിക്കോട് : മഴക്കെടുതിയില്‍ എല്ലാം നഷ്ട്ടമായവര്‍ക്ക് തങ്ങളാല്‍ കഴിയും വിധം സഹായം ഒരുക്കുകയാണ് കോഴിക്കോട്ടെ ശിശുഭവനിലെ കുട്ടികള്‍. വെള്ളം ഇറങ്ങുന്ന വീടുകളിലേക്ക് തിരികെ പോകുന്ന പ്രളയബാധിതര്‍ക്ക് ശുചീകരണത്തിനായി പതിനയ്യായിരം ലിറ്റര്‍ ഫിനോയിലാണ് ശിശുഭവനിലെ കുട്ടികള്‍ നിര്‍മ്മിച്ച് നല്‍കിയത്. നഗരത്തില്‍ നിന്നും പെറുക്കിയെടുത്ത കുപ്പികള്‍ വൃത്തിയാക്കിയ ശേഷം അതില്‍ ഫിനോയില്‍ നിറച്ച നല്‍കിയത്.


ദുരിതം അനുഭവിക്കുന്നവര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹം കുട്ടികളില്‍ വെറുമൊരു ആഗ്രഹം മാത്രമായിരുന്നില്ല. കഴിഞ്ഞ പ്രളയത്തെ അതീജിവിച്ചെത്തിയ രാജനടക്കമുള്ളവര്‍ ഒന്നിച്ചിറങ്ങിയപ്പോള്‍ 15000 ലിറ്റര്‍ ഫിനോയിലാണ് കുട്ടികള്‍ ഉണ്ടാക്കിയത്. ഫിനോയില്‍ ഉണ്ടാക്കി കുപ്പികളില്‍ നിറച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറുകയും ചെയ്തു. ഇതില്‍ നിര്‍ത്താതെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങാനാണ് കുട്ടികളുടെ തീരുമാനം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K