12 August, 2019 10:01:18 AM
കാലവര്‍ഷകെടുതിക്ക് ഇരയായി ബേക്കല്‍ കോട്ടയും: ഭിത്തി ഇടിഞ്ഞു; പ്രവേശനം നിരോധിച്ചു
കാസര്‍ഗോഡ്: ചരിത്രശേഷിപ്പായ ബേക്കല്‍ കോട്ടയും കാലവര്‍ഷക്കെടുതിക്കിരയായി. കോട്ടയുടെ പ്രവേശനകവാടത്തിന്‍റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്‍റെ ഭിത്തി കഴിഞ്ഞ രാത്രിയിലെ മഴയില്‍ ഇടിഞ്ഞു. നൂറുകണക്കിന് ചെങ്കല്ല് അടുക്കി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കെട്ടിയുയര്‍ത്തിയ നിരീക്ഷണകേന്ദ്രത്തിന്‍റെ പുറത്തെ ഭിത്തിയാണ് ഇടിഞ്ഞത്. ഇതിനു മുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) നിരോധിച്ചു. അതേസമയം, ഇരുമ്പ് ദണ്ഡുകള്‍ നിരത്തി പ്രവേശനം നിരോധിച്ചതല്ലാതെ സൂചകഫലകങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല.