18 July, 2019 01:10:25 PM


കൊയിലാണ്ടി ദേശീയപാതയില്‍ ഗ്യാസ് ടാങ്കർ ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു



കോഴിക്കോട്: കൊയിലാണ്ടി എന്‍എച്ച് 17-ൽ ഗ്യാസ് ടാങ്കർ ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മലപ്പുറം തിരുന്നാവായ സ്വദേശി ജാഫർ (42) ആണ് മരിച്ചത്. പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലർച്ചെ 2.40 തോടെ കൊയിലാണ്ടി ടൗണിൽ ദേശീയ പാതയിൽ ബസ് സ്റ്റാന്‍റിനടുത്താണ് അപകടം.  


വാഹനത്തിലുണ്ടായിരുന്ന 4 പേർക്കും ഒരു വഴിയാത്രക്കാരനും അടക്കം 5 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് മീൻ കയറ്റി പോകുകയായിരുന്ന കണ്ടെയ്നർ ലോറിയും മംഗലാപുരത്ത് നിന്നും എല്‍പിജി ഗ്യാസ് കയറ്റിവന്ന ടാങ്കർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. മീൻ വണ്ടിയിൽ ഉണ്ടായിരുന്ന  മലപ്പുറം തിരൂരുകാരായ ബാപ്പു ഉൾപ്പെടെയുള്ളവർക്കാണ് പരുക്കേറ്റത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K