05 July, 2019 09:18:13 PM
നീലേശ്വരത്തുനിന്നും കാമുകനൊപ്പം ഒളിച്ചോടി പോയ യുവതി ഭര്‍ത്താവിനെ തേടി തിരിച്ചുവന്നു
നീലേശ്വരം : ലോറി ഡ്രൈവര്‍ക്കൊപ്പം പോയ സിമന്‍റ് ഗോഡൗണ്‍ ജീവനക്കാരി തിരിച്ചുവന്നു കാമുകനൊപ്പം നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ഹാജരായി. വാന്‍ ഡ്രൈവറായ കാര്യംങ്കോട് സ്വദേശി യുവാവിന്‍റെ ഭാര്യ 27 കാരിയായ യുവതിയാണ് റാന്നി ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ കാമുകനൊപ്പം കറങ്ങിയ ശേഷം തിരിച്ചെത്തിയത്.
സിമന്‍റ് ഗോഡൗണിലെ ലോറി ഡ്രൈവര്‍ക്കൊപ്പമാണ് ഇവര്‍ വീടുവിട്ടത്. ഇതേ ഗോഡൗണില്‍ തന്നെയാണ് ഇവരും ജോലി ചെയ്യുന്നത്. ജൂലൈ ഒന്നിനു രാവിലെ പതിവുപോലെ വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ ഏറെ നേരത്തിനു ശേഷം ഭര്‍ത്താവിനെ വിളിച്ചു കാര്യം പറയുകയായിരുന്നു.