29 June, 2019 06:10:51 PM
കാക്കനാട് സ്വകാര്യ വ്യക്തി കൈയേറിയിരുന്ന സര്‍ക്കാര്‍ ഭൂമി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു
കൊച്ചി: സ്വകാര്യ വ്യക്തി കൈയേറിയിരുന്ന സര്‍ക്കാര്‍ ഭൂമി ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. കണയന്നൂര്‍ താലൂക്കിലെ കാക്കനാട് വില്ലേജ് ബ്ലോക്ക് ഒന്‍പത്, റീസര്‍വെ നം. 335/പാര്‍ട്ട് - 1 ല്‍പ്പെട്ട 23.103 സെന്റ് സ്ഥലമാണ് സര്‍ക്കാര്‍ അധീനതയിലാക്കിയത്. സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിനെതിരേ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഡെപ്യൂട്ടി തഹസില്‍ദാര്‍ വി. പദ്മജ, വില്ലേജ് ഓഫീസര്‍ സജേഷ് കെ.ജി., സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ എം.ആര്‍. വിമല്‍, പി.കെ. രാഹുല്‍ എന്നിവരടങ്ങിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.