24 June, 2019 08:49:54 PM


നിയമത്തിലും കൊമേഴ്‌സിലും ബിരുദം; പാലക്കാട് ബിവറേജസില്‍ ലോഡുമായെത്തുന്ന യോഗിതയുടെ നിയോഗം ട്രക്ക് ഡ്രൈവറാകാന്‍



പാലക്കാട്: ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണിലേക്ക് ലോഡുമായി ആ ലോറി എത്തുന്നതും കാത്ത് നാട്ടുകാര്‍ എല്ലാവരും കണ്ണും നട്ടിരിക്കാറുണ്ട്. കാരണം ആ ലോറി ഡ്രൈവര്‍ അവര്‍ക്ക് അത്രയും പ്രിയപ്പെട്ടവളാണ്. പേര് യോഗിത രഘുവംശി, രാജ്യത്തെ ആദ്യത്തെ വനിതാ ട്രക്ക് ഡ്രൈവര്‍. ആ കൂറ്റന്‍ മഹീന്ദ്രാ നാവിസ്റ്റര്‍ ട്രക്ക് പുഷ്പം പോലെയാണ് യോഗിത ഓടിക്കുന്നത്.


14 ചക്രങ്ങളുള്ള ലോറിയില്‍ ക്ലീനര്‍ പോലുമില്ലാതെ 2341 കിലോമീറ്റര്‍ കടന്നാണ് ആഗ്രയില്‍ നിന്നും 45 കാരിയായ യോഗിത രഘുവംശി പാലക്കാട്ടെത്തുന്നത്. വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ മാത്രം പയറ്റിതെളിഞ്ഞ ദുര്‍ഘടമായ നിരത്തുകളിലേക്ക് ഒരു പഴയ ട്രക്കിലേറി കോമേഴ്‌സ്/നിയമ ബിരുദധാരിണി ആയ ഈ ഉത്തര്‍പ്രദേശുകാരി എത്തിയത് 2000ലാണ്.


ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവിന്‍റെ മരണ ശേഷം, അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോള്‍, രണ്ട് മക്കളെ പോറ്റുന്നതിന് ഭര്‍ത്താവിന്‍റെ ജോലി തന്നെ തിരഞ്ഞെടുത്തു. അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ട്രക്കോടിച്ചു. ഏകാകിയായി. അധ്വാനിക്കാനുള്ള മനസ്സും പ്രതികൂലാവസ്ഥയെ നേരിടാനുള്ള ചങ്കൂറ്റവുമുണ്ടെങ്കില്‍ ആര്‍ക്കും ഈ രാജ്യത്ത് ജീവിക്കാം എന്നതിന്‍റെ ഉത്തമ ഉദാഹരണാണ് യോഗിത രഘുവംശി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K