17 June, 2019 03:05:37 PM
'ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല'; സി.ഐ നവാസും ഡി.സി.പി സുരേഷ്കുമാറും മട്ടാഞ്ചേരിയില്‍ ചുമതലയേല്‍ക്കും
കൊച്ചി: മേലുദ്യോഗസ്ഥന്‍ ശകാരിച്ചതില്‍ മനംനൊന്ത് വീടുവുട്ടിറങ്ങിയ മുന്‍ എറണാകുളം സെന്‍ട്രന്‍ സി.ഐ വി.എസ് നവാസ് ഇന്ന് മട്ടാഞ്ചേരി സി.ഐയായി ചുമതലയേല്‍ക്കും.സംഭവത്തില്‍ ആരോപണ വിധേയനായ പി.എസ് സുരേഷ് മട്ടാഞ്ചേരി ഡി.സിപിയായും ചുമതലയേല്‍ക്കും. ഇരുവരും മട്ടാഞ്ചേരിയിലെത്തി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഞാനും നവാസും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളില്ലെന്നും വളരെകാലത്തെ സുഹൃത്തുക്കളാണെന്നും സുരേഷ് പറഞ്ഞു.
കമ്മീഷ്ണറുടെ ഓഫീസില്‍ നിന്നും പരസ്പരം കൈകൊര്‍ത്ത് കൊണ്ടാണ് ഇരുവരും പുറത്തിറങ്ങിയത്. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നു ഇരുവരും നിലപാടെടുത്തതോടെ സാഖറെ രണ്ടുപേരേയും മട്ടാഞ്ചേരിയില്‍ തന്നെ നിയമിക്കുകയായിരുന്നു. തിരോധാനം സംബന്ധിച്ച് ഡി.സി.പി ജി പൂങ്കുഴലി നടത്തുന്ന അന്വേഷണം കൂടി കണക്കിലെടുത്ത ശേഷമാണ് തീരുമാനം. അതേസമയം തന്നെ തിരികെ ജോലിയിലേക്ക് പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നവാസ് ഡി.ഐ.ജിക്ക് കത്തെഴുതിയിരുന്നു.
അസി. പോലീസ് കമ്മീഷ്ണര്‍ പി.എസ് സുരേഷുമായി വയര്‍ലെസ് സെറ്റിലൂടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാച്ച പുലര്‍ച്ചെ മുതലാണ് നവാസിനെ കാണാതായത്. ശനിയാഴ്ച പുലര്‍ച്ചെ തമിഴ്‌നാട്ടിലെ കരൂരില്‍ നിന്ന് നവാസിനെ കണ്ടെത്തി തിരിച്ചെത്തിച്ചു. നവാസിനെ കണാതായത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. സെന്‍ട്രല്‍ സ്റ്റേഷനില്‍ മേലുദ്യോഗസ്ഥനായ എസ്പിയുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ത്തിനൊടുവിലാണ് താന്‍ നാട് വിട്ടതെന്നായിരുന്നു നവാസിന്റെ മൊഴി