12 June, 2019 11:45:02 PM


കടല്‍ക്ഷോഭം രൂക്ഷം: ചെല്ലാനം മേഖലയില്‍ ജിയോ ബാഗുകള്‍ ഒരാഴ്ചയ്ക്കകം സ്ഥാപിക്കും



കൊച്ചി: ചെല്ലാനം മേഖലയിലെ ബസാര്‍ ഏരിയ, വേളാങ്കണ്ണി, കമ്പനിപ്പടി മേഖലകളില്‍ ഒരാഴ്ചയ്ക്കകം ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. മഴ ശക്തമായതോടെ കടല്‍ക്ഷോഭം രൂക്ഷമായ ബസാര്‍, വേളാങ്കണ്ണി മേഖലകള്‍ കളക്ടര്‍ സന്ദര്‍ശിച്ചു. ബസാര്‍ മേഖലയിലും കമ്പനിപ്പടിയിലും 200 മീറ്റര്‍ നീളത്തിലും വേളാങ്കണ്ണിയില്‍ 180 മീറ്ററിലുമാണ് ജിയോ ട്യൂബുകള്‍ സ്ഥാപിക്കുക. കടല്‍ക്ഷോഭം രൂക്ഷമായ ചെല്ലാനം ഭാഗത്ത് അടിയന്തരമായി ജിയോ ബാഗുകള്‍ സ്ഥാപിക്കും.


തീരദേശത്ത് നടപ്പാക്കിയ ജിയോ ട്യൂബ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ കളക്ടര്‍ തകരാറുകള്‍ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് വ്യക്തമാക്കി. പാരിസ്ഥിതിക ആഘാതം പരമാവധി ഒഴിവാക്കി കടല്‍ഭിത്തി നിര്‍മ്മിക്കുന്നതിനാണ് ജിയോ ട്യൂബ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തിയാക്കും. അടിയന്തരമായി വിന്യസിക്കുന്ന ജിയോ ബാഗുകള്‍ സ്ഥിരം സംവിധാനമല്ല. ഇവ പരമാവധി ഒരു വര്‍ഷം മാത്രം നിലനില്‍ക്കുന്നവയാണ്. ഇവയുടെ നിര്‍മ്മാണത്തിനാവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയതായി കളക്ടര്‍ പറഞ്ഞു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K