07 June, 2019 01:18:45 AM
കോഴിക്കോട് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവം ആത്മഹത്യ; കാരണം നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത്
കോഴിക്കോട്: കോഴിക്കോട് ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗനമം. നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് പുതിയങ്ങാടി സ്വദേശി നന്ദന (17) ആണ് ആത്മഹത്യ ചെയ്തത്. വെസ്റ്റ്ഹില്‍ റെയില്‍വേ സ്‌റ്റേഷന് സമീപം വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ഇടിച്ചാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. പ്ലസ് ടു കഴിഞ്ഞ് നന്ദന എന്‍ട്രന്‍സ് പരിശീലനത്തിന് പോയിരുന്നു. പരിശീലനത്തിന് ശേഷവും നല്ല മാര്‍ക്ക് ലഭിക്കാത്തതില്‍ കുട്ടിക്ക് മനോവിഷമം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നടക്കാവ് പോലീസ് അന്വേഷണം തുടങ്ങി.