07 June, 2019 01:10:29 AM
ഒടുവില്‍ അനാഥാലയത്തില്‍ കഴിയുന്ന സഹോദരനെ കാണാന്‍ ചുള്ളിക്കാട് എത്തി
കൊച്ചി: അവശനായി അനാഥ മന്ദിരത്തില്‍ കഴിയുന്ന സഹോദരനെ കാണാന്‍ ഒടുവില്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എത്തി. അനാഥ മന്ദിരത്തില്‍ എത്തിയാണ് സഹോദരന്‍ ജയചന്ദ്രനെ ചുള്ളിക്കാട് സന്ദര്‍ശിച്ചത്. സഹോദരനെ കാണാന്‍ താല്‍പ്പര്യമില്ലെന്ന് ചുള്ളിക്കാട് പ്രതികരിച്ചത് വന്‍ വിവാദമായിരുന്നു.
സഹോദരനെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രതികരിച്ചുവെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ പൂര്‍ണമായും ശരിയല്ലെന്ന് സാമൂഹ്യപ്രവര്‍ത്തകനായ സന്ദീപ് പോത്താനി വ്യക്തമാക്കി. ബാലചന്ദ്രന്‍ സഹോദരന്റെ അടുത്ത് ഒരു മണിക്കൂര്‍ ചെലവഴിച്ചു. സഹോദരി സന്ദര്‍ശിക്കാനോ ഏറ്റെടുക്കാനോ തയ്യാറല്ലെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞില്ല. തിരുവനന്തപുരത്ത് താമസിക്കുന്ന തനിക്ക് ആറാം തീയതി മാത്രമേ എത്താന്‍ സാധിക്കു എന്നായിരുന്നു അറിയിച്ചിരുന്നതെന്നും പോത്താനി പറഞ്ഞു.
സഹോദരനെ സംരക്ഷിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെയും അഗതി മന്ദിരത്തിലെ ജീവനക്കാരോടും നന്ദി അറിയിച്ച ചുള്ളിക്കാട് ചെലവിനായി ഒരു തുക നല്‍കിയതായി അഗതി മന്ദിരം അധികൃതര്‍ അറിയിച്ചു. ആദ്യം മുതല്‍ തന്നെ ബാലചന്ദ്രന്‍ ചുള്ളിക്കാടുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസവും ചുള്ളിക്കാട് വിളിച്ചിരുന്നു. അപ്പോഴെല്ലാം അദ്ദേഹം വരാന്‍ സന്നദ്ധനാണെന്നാണ് അറിയിച്ചത്. സലീംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത് പോലെയുള്ള പ്രശ്‌നങ്ങള്‍ ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ സഹോദരനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി സംരക്ഷിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ അഗതി മന്ദിരത്തില്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ ദിവസങ്ങളായി തുടരുന്ന വാക്‌പോരും വിവാദങ്ങളും അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും പോത്താനി പറഞ്ഞു.