10 May, 2019 03:17:28 PM
കോണ്‍ഗ്രസ് നേതാവ് തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ട് ലക്ഷം രൂപ മോഷ്ടിച്ചു; പരാതിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്ന പരാതിയുമായി കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്‍റെ പരാതി.
രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊല്ലത്തു നിന്ന് എത്തിയ പ്രാദേശിക കോൺഗ്രസ് നേതാവിന് എതിരായാണ് പരാതി. ജില്ലാ പോലിസ് മേധാവിക്ക് ഉണ്ണിത്താൻ നൽകിയ പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല.