28 April, 2019 10:14:29 AM
താമരശ്ശേരിയില്‍ ഡിവൈഡറിൽ തട്ടി ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു
കല്‍പ്പറ്റ: താമരശ്ശേരി പുല്ലാഞ്ഞിമേട് ഇറക്കത്തിൽ ലോറിക്ക് അടിയില്‍ പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. കട്ടിപ്പാറ കല്ലുള്ളതോട് സ്വദേശി മുഹമ്മദ് നിയാസ് (23) ആണ് മരിച്ചത്. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്പ്ലെൻറർ ബൈക്ക് പുല്ലാഞ്ഞിമേട് ഇറക്കത്തിൽ റോഡിലെ ഡിവൈഡറിൽ തട്ടി തെറിച്ച് എതിർവശത്ത് നിന്നും വരികയായിരുന്ന ലോറിക്ക് അടിയിൽ പെടുകയായിരുന്നു. ലോറി നിർത്താൻ സാധിച്ചതിനാൽ ശരീരത്തിൽ കയറാതെ രക്ഷപ്പെട്ടു. രാവിലെ 6.45 ഓടു കൂടിയായിരുന്നു അപകടം. സാരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പോലിസ് ജീപ്പിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.