05 April, 2019 10:16:42 AM
അടിവസ്ത്രത്തില്‍ കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം; നെടുമ്പാശേരിയിൽ യുവതി പിടിയിൽ
കൊച്ചി: രണ്ടേമുക്കാൽ കിലോ സ്വർണവുമായി നെടുമ്പാശേരിയിൽ യുവതി പിടിയിൽ. കുഴമ്പ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 306 പവൻ ( 2453 ഗ്രാം) സ്വര്‍ണമാണ് യുവതില്‍ നിന്നും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത്. യുവതിക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ ഡയപ്പറിനുള്ളില്‍ നിന്നും വേറെയും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. ദോഹയില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്.