29 March, 2019 12:59:46 PM


കെ എസ് ആര്‍ ടി സി ബസിൽ നിന്ന് 48 കുപ്പി മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

മഞ്ചേശ്വരം: കെ എസ് ആര്‍ ടി സി ബസിൽ എക്സൈസ് നടത്തിയ പരിശോധനയില്‍ ഉടമസ്ഥനില്ലാത്ത 48 കുപ്പി മദ്യവും യു പി സ്വദേശിയില്‍ നിന്ന് 50 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് 50 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും 180 മില്ലിയുടെ 48 കുപ്പി കര്‍ണാടക നിര്‍മിത മദ്യവും പിടിച്ചെടുത്തത്.

യു പി സ്വദേശി നീരജ് (29) എന്നയാളെ അറസ്റ്റു ചെയ്തു. രണ്ട് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍. എക്സൈസ് ഇന്‍സ്പക്ടര്‍ സച്ചിന്‍, പ്രിവന്റീവ് ഓഫീസര്‍മാര്‍മാരായ എന്‍ വി ദിവാകരന്‍, എം രാജീവന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍, കൃഷ്ണ, ശാലിനി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K