27 March, 2019 08:31:34 AM


മെട്രോയുടെ ക്രെഡിറ്റ് ശരിക്കും ആർക്ക് ? എറണാകുളത്തെ സ്ഥാനാർത്ഥികളുടെ തര്‍ക്കം തുടരുന്നു



കൊച്ചി: എറണാകുളം മണ്ഡലത്തിൽ കൊച്ചി മെട്രോയാണ് പ്രചരണ രംഗത്തെ പ്രധാന തർക്കവിഷയം. മെട്രോ യുഡിഎഫ് സർക്കാരിന്‍റെ സന്തതിയാണെന്നാണ് ഹൈബി ഈഡൻ അവകാശപ്പെടുന്നത്. ജില്ലാ സെക്രട്ടറി ആയിരുന്ന പി രാജീവിന്‍റെ ജാഗ്രതയാണ് ഡിഎംആർസിയെയും മെട്രോമാൻ ഇ ശ്രീധരനെയും കൊച്ചി മെട്രോയിലേക്ക് എത്തിച്ചതെന്നാണ് എൽഡിഎഫ് വാദം. ഇവരൊന്നുമല്ല കേന്ദ്രസർക്കാരാണ് യഥാർത്ഥ അവകാശികളെന്ന വാദവുമായാണ് എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിന്‍റെ പ്രചരണം കൊഴുക്കുന്നത്.


ഡിഎംആർസിയെയും ഇ ശ്രീധരനെയും 2012ൽ കൊച്ചി മെട്രോയ്ക്കായി എത്തിച്ചത് രാജീവ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയാണെന്നും, ഡിഎംആർസിയെ ഒഴിവാക്കാൻ അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന്മേൽ സമ്മർദ്ദശക്തിയായത് ഈ ജനകീയപ്രതിഷേധമാണെന്നും എൽഡിഎഫ് പറയുന്നു. രാജീവ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കിൽ ഡിഎംആർസി കൊച്ചി മെട്രോ പദ്ധതിയിൽ ഉണ്ടാകില്ലായിരുന്നുവെന്ന ശ്രീധരന്‍റെ വാക്കുകളാണ് ഇതിനായി ആയുധമാക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ ഇല്ലായിരുന്നുവെങ്കിൽ കൊച്ചി മെട്രോ സംഭവിക്കില്ലായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പറമ്പോള്‍ മെട്രോ നടപ്പാക്കിയത് എൻഡിഎ ഗവൺമെന്‍റാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K