21 March, 2019 12:01:42 PM


കാസര്‍കോട് ഗവ: ഹൈസ്‌ക്കൂളിന് സമീപം വന്‍തീപിടുത്തം ; ഒഴിവായത് വന്‍ദുരന്തം



കാസര്‍കോട് : കാസര്‍കോട്-കാഞ്ഞങ്ങാട് ചന്ദ്രഗിരി റൂട്ടില്‍ പഴയ പ്രസ്സ് ക്ലബിനു സമീപം എമിറേറ്റ്‌സ് ഗോള്‍ഡിനു മുന്‍വശത്ത് വന്‍ തീപിടുത്തം. വ്യാഴാഴ്ച ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടവര്‍ തീ അണയ്ക്കുവാന്‍ ശ്രമം നടത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും കൂടിയെത്തിയതോടെയാണ് തീ പൂര്‍ണ്ണമായും അണച്ചത്. പരിസരവാസികളുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വന്‍ദുരന്തമാണ് ഒഴിവായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K