15 March, 2019 03:17:34 PM
മാറാട് കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
കോഴിക്കോട്: മാറാട് കലാപക്കേസിൽ 12 വർഷത്തേക്ക് ശിക്ഷിച്ചയാളെ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴുത്തില്‍ കല്ല് കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മാറാട് കലാപക്കേസിൽ മാറാട് കോടതി 12 വർഷത്തേക്ക് ശിക്ഷിച്ച ഇയാൾ ജാമ്യത്തിലിറങ്ങിയതായിരുന്നു.
മാറാട് കേസ് അന്വേഷിക്കുന്ന സിബിഐ ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നെന്നും അതിനു ശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു. രണ്ട് ദിവസമായി ഇല്യാസിനെ കാണാതായിട്ടെന്ന് ബന്ധുക്കൾ പ്രതികരിച്ചു. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് വിശദമാക്കി.