03 March, 2019 12:58:47 PM
കോട്ടയം സ്വദേശികളായ സ്ത്രീയും പുരുഷനും കാസർഗോഡ് കലിങ്കിനിടയിൽ മരിച്ച നിലയിൽ
കാസർകോട്: മുള്ളേരിയക്ക് അടുത്ത് പള്ളഞ്ചിയിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ തങ്കമ്മയെയും തങ്കച്ചനെയുമാണ് കലുങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാസർകോട് കുറ്റിക്കോൽ ചാടകത്ത് വാടകക്ക് താമസിക്കുന്നവരാണിവർ.
വിഷം കഴിച്ച് ആത്മഹത്യ ചെയ്തതതാണെന്നാണ് പ്രാഥമിക വിവരം. വാടക വീടിനടുത്തെ റോഡിനടിയിലെ കലുങ്കിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മദ്യത്തിൽ വിഷം കലർത്തി കഴിച്ച് ജീവനൊടുക്കിയതായാണ് സംശയം.