12 February, 2019 08:19:12 PM


തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയില്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നു


കോട്ടയം: 2019 ലോകസഭ ഇലക്ഷനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ രണ്ടു ദിവസത്തെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നു. 2014 മെയ് 31ന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച എക്‌സ്-സര്‍വീസ്, എക്‌സ് - പാരാമിലിട്ടറിഫോഴ്‌സ്, എക്‌സ് - പോലീസ് എന്നിവരില്‍ നിന്നും ആണ് സ്‌പെഷ്യല്‍ പൊലീസ് ഓഫിസര്‍മാരെ തെരഞ്ഞെടുക്കുന്നത്. എന്‍.സി.സി കേഡറ്റുകള്‍ക്കും അപേക്ഷിക്കാം. 

അപേക്ഷാ ഫോം കോട്ടയം ജില്ലാ പോലീസ് ഓഫീസിലും കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ എന്നീ ഡി.വൈ.എസ്.പി  ഓഫീസുകളില്‍ നിന്നും ലഭ്യമാണ്. താല്‍പര്യമുള്ള യോഗ്യരായവര്‍ അപേക്ഷാഫോം പൂരിപ്പിച്ച് പ്രസ്തുത ഡി.വൈ.എസ്.പി ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്.

അപേക്ഷകര്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍: ജില്ലാ പോലീസ് ഓഫീസ്, കോട്ടയം (0481 2562204, 9497911786), ഡി.വൈ.എസ്.പി ഓഫീസ്, കോട്ടയം (0481 2564103, 9497961550), ഡി.വൈ.എസ്,പി ഓഫീസ്, ചങ്ങനാശ്ശേരി (0481 2422100, 9497961456), ഡി.വൈ.എസ്,പി ഓഫീസ്, കാഞ്ഞിരപ്പള്ളി (04828 222222, 9497932156), ഡി.വൈ.എസ്,പി ഓഫീസ്, പാലാ (04822 210888, 9497961545), ഡി.വൈ.എസ്,പി ഓഫീസ്, വൈക്കം (04829 231332, 9497961502)




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K