08 February, 2019 04:00:37 PM


സേവനം പ്രശസ്തിക്ക് വേണ്ടിയല്ല; ഹൈക്കോടതി സിംഗിൾ ബെഞ്ചിനെതിരെ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി



കൊച്ചി: പ്രശസ്തിക്ക് വേണ്ടിയാണോ സേവന പ്രവര്‍ത്തനങ്ങൾ നടത്തുന്നതെന്ന ഹൈക്കോടതി ജഡ്ജിയുടെ പരമാർശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്ത്. സിംഗിള്‍ബഞ്ച് പരാമർശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിറ്റിലപ്പള്ളി ഹൈക്കോടതി ചീഫ് ജസ്ററിസിന് കത്തയച്ചു. 

തന്‍റെ സ്ഥാപനത്തിൻ നിന്ന് അപകടത്തില്‍പെട്ട് പരിക്കേറ്റയാൾക്ക് ചികിത്സാചിലവിന്‍റെ 60 ശതമാനം തുകയും കൂടുതല്‍ സഹായവും നേരത്തെ നല്‍കിയിരുന്നു. പ്രശസ്തിക്കുവേണ്ടിയല്ല സേവന പ്രവർത്തനങ്ങള്‍ നടത്തുന്നതെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറയുന്നു. കത്തിന്‍റെ പകർപ്പ് സുപ്രീംകോടതി ചീഫ് ജസ്ററിസിനും അയച്ചിട്ടുണ്ട്

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K