06 February, 2019 06:12:27 PM
കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വെല്‍ഫെയര്‍ ഓഫീസര്‍
കൊച്ചി: ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വെല്‍ഫെയര്‍ ഓഫീസര്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എം.എസ്.ഡബ്ലിയു (റഗുലര്‍)/കേരള ഗവ: അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള സോഷ്യല്‍ സയന്‍സിലുളള ഡിഗ്രിയോ, ഡിപ്ലോമയോ. പ്രവൃത്തി പരിചയം ആവശ്യമാണ്. സമ്പള സ്‌കെയില്‍ 32500/- പ്രായം 2019 ജനുവരി ഒന്നിന് 18-30. (എസ്.സി/ എസ്.റ്റി/ ഒബിസി/അംഗപരിമിതര്‍/എക്‌സ് സര്‍വീസ്മാന്‍ എന്നിവര്‍ക്ക് വയസിളവ് ലഭിക്കും).
നിശ്ചിത യോഗ്യതയുളള ഒബിസി വിഭാഗത്തില്‍പ്പെട്ട തത്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി എട്ടിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.