06 February, 2019 05:10:13 PM


ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അദ്ധ്യാപക നിയമനം



കോട്ടയം: ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ഗേള്‍സ്) നിലവിലുള്ള എച്ച്.എസ്.എ ഇംഗ്ലീഷ്, കണക്ക്, റെസിഡന്‍റ് ട്യൂട്ടര്‍ എന്നീ  തസ്തികകളിലെ ഒഴിവിലേയ്ക്കും അടുത്ത അദ്ധ്യയന വര്‍ഷം താല്ക്കാലികമായി ഉണ്ടായേക്കാവുന്ന എച്ച്.എസ്.എ ഹിന്ദി, മലയാളം, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ് തസ്തികകളിലെ ഒഴിവുകളിലേയ്ക്കും കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. പി.എസ്.സി നിയമനത്തിന് നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉളളവര്‍ക്കും സ്‌കൂളില്‍ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ക്കും അപേക്ഷിക്കാം. റെസിഡന്‍റ് ട്യൂട്ടര്‍ തസ്തികയിലേയ്ക്ക് സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയും അദ്ധ്യാപക നൈപുണ്യവും ഉള്ളവര്‍ക്ക് ഇന്‍റര്‍വ്യൂവിന് വെയ്‌റ്റേജ് മാര്‍ക്ക് നല്‍കും. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 15 വൈകിട്ട് അഞ്ചിനകം കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി പ്രാജക്ട് ഓഫീസില്‍ നല്‍കണം.  ഫോണ്‍: 04828 202751  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K