04 February, 2019 10:07:52 AM
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒ എം ജോര്‍ജിനായി ലുക്കൗട്ട‌് നോട്ടീസ‌്
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ‌് നേതാവ‌് ഒ എം ജോര്‍ജിനായി പൊലീസ‌് ലുക്കൗട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചു. വീട്ടില്‍ റെയ‌്ഡ‌് നടത്തി പ്രതിയുടെ പാസ‌്പോര്‍ട്ട‌് പിടിച്ചെടുത്തെങ്കിലും വ്യാജപാസ‌്പോര്‍ട്ടില്‍ രാജ്യം വിടാതിരിക്കാനാണ‌് പൊലീസ‌് നോട്ടീസ‌് ഇറക്കിയത‌്. ജോര്‍ജിനെതിരെ പോക‌്സോ, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക‌് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കര്‍ണാടക, തമിഴ‌്നാട‌് പൊലീസ‌് സ‌്റ്റേഷനുകളിലും വിവരം കൈമാറി. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രതിയുടെ ഫോട്ടോപതിച്ച നോട്ടീസ‌് നല്‍കി.