31 January, 2019 11:26:41 AM
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒ എം ജോര്‍ജിനെ അന്വേഷിച്ച് പോലീസ് കര്‍ണാടകയിലേക്ക്
വയനാട്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒ എം ജോര്‍ജിനെ അന്വേഷിച്ച് പോലീസ് കര്‍ണാടകയിലേക്ക് തിരിച്ചു. വയനാട് ജില്ലയില്‍ പോകാന്‍ ഇടയുള്ള എല്ലാ സ്ഥലങ്ങളും പൊലീസ് പരിശോധന നടത്തിയെങ്കിലും ജോര്‍ജിനെ കണ്ടെത്താനായില്ല. ബന്ധുക്കള്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പോലീസ് കര്‍ണാടകയിലേക്ക് പുറപ്പെട്ടത്.
പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്. പത്താം ക്ലാസ് കഴിഞ്ഞതു മുതല്‍ ജോര്‍ജ്ജ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ജോര്‍ജ്ജിന്‍റെ വീട്ടിലെ ജോലിക്കാരായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. പലപ്പോഴും ജോലി ചെയ്യാനായി അവിടെ എത്തിയിരുന്ന പെണ്‍കുട്ടിയെ ജോര്‍ജ്ജ് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു