28 January, 2019 05:58:09 PM
കാസര്‍ഗോഡ് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി
കാസര്‍കോട്: സീതാംഗോളി മാലിക് ദീനാര്‍ കോളജില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ അബ്ദുള്ളയ്ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദനം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍പറമ്പ് ഒറവങ്കരയിലെ മൊയ്തീന്‍റെ മകനായ അബ്ദുളളക്ക് തിങ്കളാഴ്ച ഉച്ചയോടെയാണ് മര്‍ദ്ദനമേറ്റത്.
ഒന്നാം വര്‍ഷ ടി ടി എം വിദ്യാര്‍ത്ഥിയായ തന്നെ സംഘടിച്ചെത്തിയ നാലംഗ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറി ക്രൂര മര്‍ദനത്തിനിരയാക്കിയെന്നാണ് പരാതി. മൂക്കിനും മുഖത്തും സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സഹപാഠികളും കോളജ് അധ്യാപകരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.