24 January, 2019 12:30:52 PM
പ്രതിഷേധത്തെ തുടര്‍ന്ന് വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് നീട്ടി വെച്ചു
കൊച്ചി: രാവിലെ എട്ടു മണിക്ക് തുടങ്ങേണ്ടിയിരുന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവ് നീട്ടി വെച്ചു. ഒരു വാഹനങ്ങള്‍ക്കും ടോള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. തല്‍ക്കാലം ടോള്‍ പിരക്കില്ലെന്ന് നാട്ടുകാരും ദേശീയ പാത അതോറിറ്റി പ്രോജക്‌ട് ഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. വിഷയത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വീണ്ടും ചര്‍ച്ച നടത്തും. ഇതിന് ശേഷമായിരിക്കും ടോള്‍ പിരിവില്‍ അന്തിമ തീരുമാനമെടുക്കുക.
909 കോടി ചിലവഴിച്ച് നിര്‍മ്മിച്ച കണ്ടെയ്‌നര്‍ റോഡിന്റെ നിര്‍മ്മാണത്തിലെ 40 ശതമാനമെങ്കിലും ടോള്‍ പിരിവിലൂടെ കണ്ടെത്തുകയാണ് ദേശീയ പാത അതോറിറ്റിയുടെ ലക്ഷ്യം.