21 January, 2019 05:55:18 PM
കോപ്പി എഡിറ്റര്‍ ട്രെയിനീ, ഓഫീസ് സ്റ്റാഫ്, ടെക്‌നിക്കല്‍ സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് അഭിമുഖം
കോട്ടയം: കോട്ടയം എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിന്‍റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്‍റര്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കോപ്പി എഡിറ്റര്‍ ട്രെയിനീ, ഓഫീസ് സ്റ്റാഫ്, ടെക്‌നിക്കല്‍ സ്റ്റാഫ് എന്നീ ഒഴിവുകളിലേക്ക് ജനുവരി 23 ന് അഭിമുഖം നടത്തും. ഏതെങ്കിലും ഡിഗ്രിയുള്ള വിവാഹിതരായ സ്ത്രീകള്‍ക്കും സയന്‍സിലോ ഇംഗ്ലീഷിലോ ലോയിലോ പിജിയുള്ളവര്‍ക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറില്‍ ഡിഗ്രിയോ ഡിപ്ലോമയോ ബിടെക് ഉള്ള പുരുഷന്മാര്‍ക്കുമാണ് അവസരമുള്ളത്. താല്പര്യമുള്ളവര്‍ 23 ന് കോട്ടയം കളക്ടറേറ്റിനുള്ള എംപ്ലോയബിലിറ്റി സെന്‍ററില്‍ രാവിലെ 10ന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക് 7356754522,9742400369.