19 January, 2019 12:22:47 PM
നെടുമ്പാശ്ശേരിയില്‍ ബൈക്ക് അപകടം: രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
നെടുമ്പാശ്ശേരി: ചെങ്ങമനാട്ട് സുഹൃത്തിന്‍റെ വീട്ടില്‍ വിവാഹത്തിന് പോയി മടങ്ങും വഴി ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. അയ്യമ്പുഴ സ്വദേശി വിമല്‍ ഷിബു (21), പട്ടിമറ്റം സ്വദേശി അജിത്ത് (21) എന്നിവരാണ് മരിച്ചത്. ഇരുവരും അങ്കമാലി സെന്റ് ജോര്‍ജ് ഐടിസിയില്‍ എക്‌സ് റേ വെല്‍ഡിംഗ് വിദ്യാര്‍ഥികളാണ്. അത്താണി ചെങ്ങമനാട് റോഡില്‍ പുത്തന്‍തോട് വളവില്‍ രാവിലെ എട്ടിനായിരുന്നു അപകടം. മൃതദേഹങ്ങള്‍ ആലുവ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.