18 January, 2019 05:54:02 PM


ദന്തല്‍ ലാബിലേക്ക് ഡിപ്ലോമക്കാരെ ഇന്റര്‍വ്യൂ ചെയ്യുന്നു



കൊച്ചി: സൗദി അറേബ്യയിലെ പ്രമുഖ ദന്തല്‍ ലാബിലേക്ക് ഡിപ്ലോമ പാസായ മെക്കാനിക്കിനെയും ലാബ് ടെക്‌നീഷ്യനെയും (പുരുഷന്മാര്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി വഴി ഇന്റര്‍വ്യൂ ചെയ്യുന്നു. ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഒ.ഡി.ഇ.പി.സി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുളള ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം odepcprivate@gmail.com എന്ന ഇ-മെയിലില്‍ ജനുവരി 31 നു മുമ്പ് അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍ 0471-2329440/41/42/43/45


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K