18 January, 2019 04:03:51 PM


കാസര്‍കോട് കളനാടില്‍ പോലീസുകാരെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ പിടികൂടി



കാസര്‍കോട് : കാസര്‍കോട് കളനാടില്‍ പുതുവത്സരഘോഷത്തിനിടെ പോലീസുകാരെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടി. ബേക്കല്‍ എ എസ് ഐ ജയരാജനെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയും പോലീസ് ജീപ്പ് ഡ്രൈവര്‍ സി കെ ഇര്‍ഷാദിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ കളനാട് സ്വദേശികളായ ആഷിത്, ഷബീറലി, അബ്ദുറഹ്മാന്‍ എന്നിവരാണ് പിടിയിലായത്.  പോലീസ് സഞ്ചരിച്ച ടാറ്റ സുമോ വാഹനം ഇവര്‍ അടിച്ച്‌ തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ എട്ടു പേര്‍ക്കെതിരെ വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K