17 January, 2019 03:26:03 PM


എസ്. സി. പ്രൊമോട്ടര്‍: അപേക്ഷ ക്ഷണിച്ചു



കൊച്ചി: എറണാകുളം ജില്ലയിലെ പള്ളുരുത്തി, വൈപ്പിന്‍, മൂവാറ്റുപുഴ, വടവുകോട്, വാഴക്കുളം, മുളന്തുരുത്തി, ആലങ്ങാട്, ഇടപ്പള്ളി, അങ്കമാലി, കൂവപ്പടി, പാറക്കടവ് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പിറവം, കോതമംഗലം, അങ്കമാലി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റികളിലും കൊച്ചി കോര്‍പ്പറേഷനിലും എസ്. സി. പ്രൊമോട്ടര്‍മാരുടെ പ്രതീക്ഷിത ഒഴിവുകളിലേയ്ക്ക് ജനുവരി 30-ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി അപേക്ഷ ക്ഷണിയ്ക്കുന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ഥിര താമസക്കാരായ പ്ലസ് ടു അഥവാ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും മദ്ധ്യ പ്രായമുള്ള പട്ടികജാതി വിഭാഗക്കാര്‍ക്കും, എസ്.എസ്.എല്‍.സി. യോഗ്യതയുള്ള 40നും 50നും മദ്ധ്യേ പ്രായമുള്ള സാമുഹ്യ പ്രവര്‍ത്തകരായ പട്ടികജാതി വിഭാഗക്കാര്‍ക്കും നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം. എസ്.സി. പ്രൊമോട്ടര്‍ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ്സില്‍ കക്ഷികളായിട്ടുള്ള പ്രൊമോട്ടര്‍മാരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തല്‍ക്കാലം നിയമനം ഉണ്ടായിരിക്കുന്നതല്ല. 

അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ പട്ടികജാതി വികസന ആഫീസ്സിലോ (ഫോണ്‍ നമ്പര്‍ : 0484-2422256) അതത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസ്സുകളിലോ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 25 നകം കാക്കനാട് ജില്ലാ പട്ടികജാതി വികസന ആഫീസ്സില്‍ സമര്‍പ്പിക്കണം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K