15 January, 2019 03:44:31 PM
കോതമംഗലം കറുകടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കാറ്ററിങ്ങ് തൊഴിലാളിയായ യുവാവ് മരിച്ചു
കോതമംഗലം: കറുകടത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് കാറ്ററിങ്ങ് തൊഴിലാളിയായ യുവാവ് മരിച്ചു. ത്യക്കാരിയൂർ എച്ചിതൊണ്ട് കുറുപ്പംചേരിയിൽ സജിയുടെ മകൻ ജിഷ്ണു (25) ആണ് മരിച്ചത്. കോതമംഗലത്ത് കാറ്ററിങ്ങ് സ്ഥാപനത്തിലെ ഡ്രൈവറായ ജിഷ്ണു ഇന്നലെ രാത്രി 11 ഓടെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴി കറുകടം ഷാപ്പുംപടിയിൽ എതിരെ വന്ന ബെൻസ് കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ ജിഷ്ണുവിനെ ഉടൻ അതുവഴി വാഹനങ്ങളിൽ വന്നവരും നാട്ടുകാരും ചേർന്ന് കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരികരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കും പാടെതകർന്നിട്ടുണ്ട്. ജിഷ്ണുവിന്റെ ബൈക്കിൽ ഇടിച്ചകാർ മറ്റൊരു ബൈക്കിലും ഇടിച്ചാണ് നിന്നത്. അയാൾ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പോസ്റ്റുമോർട്ടത്തിന് ശേഷം ജിഷ്ണുവിന്‍റെ സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ നടത്തി . മാതാവ് രാധ. സഹോദരി ജിൽസ.