14 January, 2019 03:08:54 PM


കാസര്‍ഗോഡ് മുഖ്യമന്ത്രിയെ തെറിവിളിച്ച്‌ ജാഥ നയിച്ച യുവതി അറസ്റ്റില്‍




കാസര്‍ഗോഡ്: ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌  നടത്തിയ ഹര്‍ത്താലിനിടെ കാസര്‍ഗോഡ് തെറിവിളിച്ച്‌ ജാഥ നയിച്ച യുവതി അറസ്റ്റില്‍. അണങ്കൂര്‍ ജെ പി നഗര്‍ കോളനിയിലെ രഘുരാമന്‍റെ മകള്‍ രാജേശ്വരിയെ (19) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിലയില്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും അസഭ്യം പറയല്‍, റോഡ് ഉപരോധിക്കല്‍, അനുമതിയില്ലാതെ പ്രകടനം നടത്തല്‍ തുടങ്ങി നാല് കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


യുവതിയുടെ തെറിവിളികള്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് പൊലീസ് സംഭവത്തില്‍ കേസ് എടുത്തത്. ഹര്‍ത്താല്‍ദിനത്തില്‍ കടകള്‍ക്ക് കല്ലെറിഞ്ഞതിലും രാജേശ്വരിക്കെതിരെ കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് അമ്മയുടെയും സഹോദരിയുടെയും ആള്‍ജാമ്യത്തില്‍ യുവതിയെ പിന്നീട് വിട്ടയച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K